SignIn
Kerala Kaumudi Online
Thursday, 19 September 2024 1.41 AM IST

ആഡംബരപ്പോരിന് പോർഷ 911 GT3 RS

Increase Font Size Decrease Font Size Print Page
porsche

കൊച്ചി: സിരകളിൽ റേസിംഗ് ഡി.എൻ.എയുമായി പോർഷയുടെ പുതിയ 911 ജി.ടി3 ആർ.എസ് വിപണിയിൽ. ഏറെ സ്വീകാര്യതയുള്ള 911 ശ്രേണിയിലെ പുതുമുഖമായ ഈ മോഡൽ 3.2 സെക്കൻഡുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കുമെന്ന് പോർഷ പറയുന്നു.
മണിക്കൂറിൽ 296 കിലോമീറ്ററാണ് ടോപ് സ്പീഡ്. മൂന്ന് ഡ്രൈവിംഗ് മോഡുകളുണ്ട് - നോർമൽ,​ സ്പോർട്ട്,​ ട്രാക്ക്. 525 എച്ച്.പി കരുത്തും 465 എൻ.എം ടോർക്കുമുള്ളതാണ് 4.0 ലിറ്റർ എൻജിൻ. 7-സ്പീഡ് പോ‌ർഷ ഡോപ്പൽകുപ്ളംഗ് (പി.കെ.ഡി)​ ട്രാൻസ്‌മിഷൻ സംവിധാനമാണുള്ളത്. മികച്ച ഡ്രൈവിംഗ് ആസ്വാദനം നൽകുന്ന പുത്തൻ മോഡലിന് പുതിയ റിയർവിംഗ് കാണാം.
അതാകട്ടെ റൂഫിനേക്കാൾ വലുതുമാണ്; എയർബ്രേക്കായി പ്രവർത്തിക്കുകയും ചെയ്യും. പോർഷ ശ്രേണിയിൽ തന്നെ ഇത് ആദ്യവുമാണ്. ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ,​ വിവിധോദ്ദേശ്യ മോഡുകളോട് കൂടിയ സ്റ്റിയറിംഗ് വീൽ,​ ഉയർന്ന വേഗതയിലും സുരക്ഷിത ഡ്രൈവിംഗ് സാദ്ധ്യമാക്കുന്ന ഡ്രാഗ് റിഡക്‌ഷൻ സിസ്റ്റം (ഡി.ഈർ.എസ് - പോർഷ ശ്രേണിയിൽ ഇത് ആദ്യമാണ്)​ തുടങ്ങി നിരവധി മികവുകളും പുതിയ മോഡലിനുണ്ട്. 911 ആർ.എസ്.ആർ.,​ 911 ജി.ടി3 ആർ എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ മോഡലിന്റെ നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.