SignIn
Kerala Kaumudi Online
Friday, 20 September 2024 2.42 AM IST

എത്തി,​ ഇന്നോവ ഹൈക്രോസ്

Increase Font Size Decrease Font Size Print Page
innova

കൊച്ചി: എം.പി.വി ശ്രേണിയിൽ 17 വർഷങ്ങൾക്ക് മുമ്പ് ടൊയോട്ട പരിചയപ്പെടുത്തുകയും ഉപഭോക്താക്കൾ നിറമനസ്സോടെ ഇരുകൈയുംനീട്ടി സ്വീകരിച്ച് സൂപ്പർഹിറ്റാക്കുകയും ചെയ്‌ത മോഡലാണ് ഇന്നോവ.
ദീർഘദൂര യാത്രകളെപ്പോലും ഒരിക്കലും മടുപ്പിക്കാത്ത സുഖസൗകര്യങ്ങളും മികച്ച റൈഡിംഗ് സുഖവും മികച്ച ഈടുനിൽപ്പുമാണ് ഇന്നോവയെ തരംഗവണ്ടിയാക്കി മാറ്റിയത്. പിന്നീട് ഇന്നോവയുടെ പരിഷ്‌കരിച്ച പതിപ്പായ ഇന്നോവ ക്രിസ്‌റ്റ എത്തിയപ്പോഴും സ്വീകാര്യത വർദ്ധിക്കുകയാണുണ്ടായത്.
ഈ മികവിന്റെ പിൻബലത്തിൽ പുത്തൻ പതിപ്പായ ഇന്നോവ ഹൈക്രോസും കഴിഞ്ഞദിവസം ടൊയോട്ട വിപണിയിൽ അവതരിപ്പിച്ചു. ഇന്നോവ ക്രിസ്‌റ്റയ്ക്കൊപ്പം തന്നെ ഹൈക്രോസും വിപണിയിൽ ഒന്നിച്ചുമുന്നേറും. മികച്ച ഡ്രൈവിംഗ് സുഖം ഉറപ്പാക്കുന്ന ടി.എൻ.ജി.എ ജി.എ-സി പ്ളാറ്റ്‌പോമിലാണ് ഇന്നോവ ഹൈക്രോസിന്റെ നിർമ്മാണം. സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് പവർട്രെയിനോടെയാണ് പുത്തൻ ഇന്നോവ ഹൈക്രോസ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

രണ്ട് എൻജിൻ ഓപ്‌ഷനുകളാണുള്ളത്. ഒന്ന്,​ 172 എച്ച്.പി കരുത്തും സി.വി.ടി ട്രാൻസ്‌മിഷനോടും കൂടിയ 2-ലിറ്റർ‌ പെട്രോൾ എൻജിൻ. രണ്ട്,​ പുതുപുത്തൻ സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് എൻജിൻ. ഇതിനൊപ്പം 2-ലിറ്റർ പെട്രോൾ എൻജിനും ഇലക്‌ട്രിക് മോട്ടോറുമാണുള്ളത്.
184 ബി.എച്ച്.പി സംയോജിത കരുത്തുള്ള ഈ എൻജിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടാൻ 9.5 സെക്കൻഡ് മതി. 21.1 കിലോമീറ്ററാണ് മൈലേജ് വാഗ്‌ദാനം. ഓട്ടത്തിന്റെ 40 ശതമാനവും ഇ.വി മോഡിൽ ഓടാൻ ഈ വേരിയന്റിന് കഴിയും. പുതിയ ഇന്നോവ ഹൈക്രോസ് 2023 ജനുവരിയിലേ വില്പനയ്‌ക്കെത്തൂ. വിലയും അപ്പോൾ അറിയാം. ബുക്കിംഗിന് ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.