കൊച്ചി: സ്മാർട്ട്ഫോണിലെ ഗൂഗിൾപേ, ആമസോൺപേ, ഫോൺപേ തുടങ്ങിയ യു.പി.ഐ ആപ്പുകൾവഴിയുള്ള പണം കൈമാറ്റം ഇന്ന് സർവസാധാരണമാണ്. ഇപ്പോൾ സ്മാർട്ട്ഫോണോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലെങ്കിലും യു.പി.ഐ ഇടപാടുകൾ നടത്താം.
*99#
സ്മാർട്ട്ഫോണോ ഇന്റർനെറ്റോ ഇല്ലാത്തവർ/ഫീച്ചർഫോൺ ഉപഭോക്താക്കൾ യു.പി.ഐ ഇടപാട് നടത്താനായി *99# ഡയൽ ചെയ്യണം. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) അവതരിപ്പിച്ച സേവനത്തിലൂടെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശികഭാഷാ പിന്തുണയും ഉപഭോക്താവിന് ലഭിക്കും. സേവനത്തിന് 50 പൈസ വീതം ഫീസുണ്ട്.
വേണം രജിസ്ട്രേഷൻ
*99# ഡയൽ ചെയ്യുംമുമ്പ് ചില പ്രാരംഭ നടപടിക്രമങ്ങളുണ്ട്.
1. ഉപഭോക്താവ് ഭീം ആപ്പിൽ വൺ-ടൈം രജിസ്ട്രേഷൻ നടത്തി പിൻ നമ്പർ വാങ്ങണം.
2. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽനമ്പർ നൽകണം.
3. തുടർന്ന് ഫോണിലെ ഡയൽപാഡിൽ *99# ഡയൽ ചെയ്യണം.
4. തുടർന്ന് ലഭിക്കുന്ന മെന്യുവിൽ മൈ പ്രൊഫൈൽ, സെൻഡ് മണി, റിസീവ് മണി, പെൻഡിംഗ് റിക്വസ്റ്റ്സ്, ചെക്ക് ബാലൻസ്, യു.പി.ഐ പിൻ, ട്രാൻസാക്ഷൻസ് എന്നീ ഓപ്ഷനുകൾ ലഭിക്കും.
5. സെൻഡ് മണി ഓപ്ഷനിൽ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറോ ഐ.എഫ്.എസ് കോഡോ യു.പി.ഐ ഐഡിയോ ഫോൺനമ്പറോ നൽകുക.
6.തുടർന്ന് അയയ്ക്കേണ്ട തുക ടൈപ്പ് ചെയ്യണം.
7. ശേഷം യു.പി.ഐ പിൻ നമ്പർ നൽകി സെൻഡ് ബട്ടൺ പ്രസ് ചെയ്ത് പണം കൈമാറാം.
8. പണം കൈമാറിയശേഷം കൺഫർമേഷൻ മെസേജും റഫറൻസ് ഐഡിയും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |