
വിലയേറിയതാണെങ്കിലും മികച്ച നിലവാരം കാരണമാണ് നമ്മളിൽ പലരും ബ്രാന്റഡ് സാധനങ്ങളെ ഇത്രയേറെ ഇഷ്ടപ്പെടുന്നത്. പലപ്പോഴും കൈയിൽ പണമില്ലാത്തതിനാൽ പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് മാറ്റിവച്ച പല വസ്തുക്കളുമുണ്ടാകും. എന്നാൽ, ആഗ്രഹിച്ച ബ്രാന്റഡ് വസ്തുക്കൾ നിങ്ങൾക്ക് ഫ്രീയായി ലഭിക്കും. വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. നിങ്ങളുടെ ജന്മദിനമാണ് ആ ദിവസം. വിലയേറിയ ഭക്ഷണം മുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വരെ നിങ്ങൾക്ക് ജന്മദിനത്തിൽ സൗജന്യമായി ലഭിക്കും. ന്യൂയോർക്ക് സിറ്റിയിലാണ് ഈ അവസരം ലഭിക്കുക. ഏതൊക്കെ ബ്രാൻഡുകളാണ് നിങ്ങളുടെ ജന്മദിനത്തിൽ സൗജന്യ സമ്മാനങ്ങൾ നൽകുന്നതെന്ന് നോക്കാം.

1. ബാസ്‌കിൻ റോബിൻസ്
അമേരിക്കൻ മൾട്ടിനാഷണൽ ബ്രാൻഡാണ് ബാസ്കിൻ റോബിൻസ്. 1945ലാണ് ഇത് ആരംഭിച്ചത്. അന്ന് മുതൽ ഇന്നുവരെ ഐസ്ക്രീം എന്ന് കേട്ടാൽ പലരുടെയും മനസിൽ ആദ്യം വരുന്നത് ഈ പേരായിരിക്കും. ജന്മദിനത്തിനും അതിനോടടുത്ത പത്ത് ദിവസങ്ങളിലും നിങ്ങൾക്ക് സൗജന്യമയി ഒരു സ്കൂപ്പ് ഐസ്ക്രീം ലഭിക്കുന്നതാണ്.

2. മക്‌ഡൊണാൾഡ്‌സ്
ജന്മദിനത്തിൽ മക്‌ഡൊണാൾഡ്‌സ് നിങ്ങൾക്ക് സൗജന്യമായൊരു വിരുന്നൊരുക്കും. ആപ്പിൾ പൈ, ചോക്ലേറ്റ് ചിപ്പ് കുക്കികൾ, കറുവപ്പട്ട റോളുകൾ, ബ്ലൂബെറി മഫിനുകൾ, ആപ്പിൾ ഫ്രിറ്റർ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ജന്മദിനം വരുന്ന മാസത്തിൽ ഏതെങ്കിലും ഒരു ദിവസമാകും നിങ്ങൾക്ക് ഈ അവസരം ലഭിക്കുക.

3. സെഫോറ
ലോകത്തിലെ തന്നെ മികച്ച സൗന്ദര്യവർദ്ധക ബ്രാൻഡാണ് സെഫോറ. അത്ഭുതകരമായ പിറന്നാൾ സമ്മാനങ്ങളാണ് സെഫോറ നിങ്ങൾക്കായി നൽകുന്നത്. പുതിയ മേക്കപ്പ് പ്രോഡക്ടുകൾ, ചർമ്മ സംരക്ഷണ വസ്തുക്കൾ, പെർഫ്യൂമുകൾ തുടങ്ങിയവ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതിനായി ജന്മദിനം ആഘോഷിക്കുന്ന മാസത്തിൽ ഏതെങ്കിലുമൊരു ദിവസം സെഫോറ സ്റ്റോർ സന്ദർശിച്ചാൽ മതി.

4. ക്രിസ്‌പി ക്രീം
മധുരം നിറഞ്ഞ ഡോണട്ടുകളാണ് ഇവിടെ നിന്നും ലഭിക്കുക. സൗജന്യമായി ഇവ സ്വന്തമാക്കുന്നതിന് നേരത്തേ തന്നെ ഇവരുടെ ആപ്പിൽ രജിസ്റ്റർ ചെയ്യുക. പിറന്നാൽ ദിവസം നിങ്ങൾക്ക് പോയിന്റുകൾ ലഭിക്കുന്നതാണ്. ശേഷം അടുത്തുള്ള ക്രിസ്‌പി ക്രീം സ്റ്റോറുകളിൽ പോയി ക്യൂആർ കോഡ് സ്കാൻ ചെയ്ത് നിങ്ങളുടെ സമ്മാനം സ്വന്തമാക്കാവുന്നതാണ്.

5. ഡങ്കിൻ ഡോണട്ട്
ഇവിടെ നിന്നും നിങ്ങൾക്ക് സൗജന്യമായി ഒന്നും ലഭിക്കില്ല. എന്നാൽ, ജന്മദിനത്തിൽ നിങ്ങൾക്ക് ബോണസ് പോയിന്റുകൾ ലഭിക്കും. ഇതുപയോഗിച്ച് ഡോണട്ട്, ഡങ്കിൻ കോഫി അല്ലെങ്കിൽ മറ്റ് ഭക്ഷണങ്ങൾ നിങ്ങൾക്ക് വിലക്കുറവിൽ ആസ്വദിക്കാവുന്നതാണ്.

6. ചീസ് കേക്ക് ഫാക്ടറി
ജന്മദിനത്തിൽ സൗജന്യമായി കേക്ക് ലഭിക്കുന്ന സ്ഥലമാണിത്. കേക്കിൽ നിങ്ങളുടെ പേരും ഒപ്പം ഒരു സന്ദേശവുമുണ്ടാകും. ഇനി നിങ്ങൾക്ക് കേക്ക് ഇഷ്ടമല്ലെങ്കിൽ ഐസ്ക്രീം, മിഠായികൾ തുടങ്ങിയവ സൗജന്യമായി ചീസ് കേക്ക് ഫാക്ടറിയിൽ നിന്നും ലഭിക്കുന്നതാണ്.

7. സിന്നബൺ
സിന്നബൺ ആപ്പ് ഡൈൺലോഡ് ചെയ്ത ശേഷം വേണം ഈ സൗജന്യ സമ്മാനം ലഭ്യമാക്കാൻ. ജന്മദിനം കഴിഞ്ഞാലും ഒരാഴ്ച വരെ ഈ സേവനം ലഭ്യമാണ്. കൂൾ ബ്യൂ ഉൾപ്പെടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ സിന്നബണിൽ നിന്നും ലഭ്യമാണ്.

8. കോഫി ബീൻ ആൻഡ് ടി ലീഫ്
ജന്മദിനത്തിന് കുറഞ്ഞത് നാല് മാസം മുമ്പെങ്കിലും ഇവിടെ നിന്നും നിങ്ങൾ കോഫി ബീ വാങ്ങിച്ചിരിക്കണം. ശേഷം നിങ്ങളുടെ ജന്മദിനത്തിൽ ഇവിടെ വന്ന് കോഫിയോ മറ്റ് പാനീയങ്ങളോ ഭക്ഷണമോ സൗജന്യമായി കഴിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |