SignIn
Kerala Kaumudi Online
Friday, 09 January 2026 9.40 AM IST

ഒറ്റ മാസം മദ്യം ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്ത് മാറ്റം ഉണ്ടാകും? ഡ്രൈ ജനുവരിയെക്കുറിച്ചറിയേണ്ടത്

Increase Font Size Decrease Font Size Print Page
dry-january

ജനുവരി ആരംഭിക്കുമ്പോൾ പഴയ മോശം ശീലങ്ങൾ ഉപേക്ഷിക്കാൻ പലരും ശ്രമിക്കാറുണ്ട്. ജിമ്മിൽ പോകണം, ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്നൊക്കെയാണ് മിക്കവരും പുതുവർഷത്തിൽ പ്ലാൻ ചെയ്യുക. ഇതിനെല്ലാം പുറമെ ലോകത്ത് മറ്റൊരു പ്രവണത കൂടി വർദ്ധിച്ചുവരികയാണ്. എന്താണെന്നല്ലേ? ഒരു മാസത്തേക്ക് മദ്യം ഒഴിവാക്കുക എന്നതാണ് ആ പ്രവണത, ഇത് ഡ്രൈ ജനുവരി എന്നറിയപ്പെടുന്നു.

ഡ്രൈ ജനുവരി എന്താണ്, എവിടെ നിന്ന് വന്നു?

ജനുവരി മാസം മുഴുവൻ മദ്യം ഒഴിവാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രവണതയാണ് ഡ്രൈ ജനുവരി. മദ്യപാനികളെ സംബന്ധിച്ച് ഇത് വലിയൊരു വെല്ലുവിളിയാണ്. ജീവിതകാലം മുഴുവൻ മദ്യം വർജ്ജിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്നതല്ല ഡ്രൈ ജനുവരി കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. പകരം അമിത മദ്യപാനം താൽക്കാലികമായി നിർത്താനും, മദ്യമില്ലാത്തപ്പോൾ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് സ്വയം നിരീക്ഷിക്കാനും, മദ്യപാന ശീലങ്ങൾ വീണ്ടും വിലയിരുത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

മദ്യത്തിന്റെ ദോഷങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുജനാരോഗ്യ സംഘടനകൾ നയിച്ച ഈ ആശയം ഒരു ദശാബ്ദത്തിനു മുമ്പ് യുകെയിൽ പ്രചാരം നേടിയിരുന്നു, അതിനുശേഷം ഇത് യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വ്യാപിച്ചു. സോഷ്യൽ മീഡിയയും ജോലിസ്ഥലത്തെ വെൽനസ് പ്രോഗ്രാമുകളുമെല്ലാം ഡ്രൈ ജനുവരിയുടെ പ്രചാരകരായി മാറി.

ഡ്രൈ ജനുവരി വീണ്ടും വാർത്തകളിൽ നിറയുന്നത് എന്തുകൊണ്ട്?


മദ്യപാനം താൽക്കാലികമായെങ്കിലും നിർത്തുമ്പോൾ ശരീരത്തിൽ എന്ത് സംഭവിക്കുമെന്ന് പരിശോധിക്കുന്ന നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മദ്യനിരോധനത്തിന് മുമ്പും, സമയത്തും, ശേഷവും ഇതിൽ പങ്കെടുക്കുന്നവരെ നിരീക്ഷിച്ച ഒന്നിലധികം പിയർറിവ്യൂ പഠനങ്ങളെ വാ
ഷിംഗ്ടൺ പോസ്റ്റ് വിശകലനം ചെയ്തിരുന്നു.

മദ്യപാനത്തിന് ചെറിയൊരു ഇടവേള കൊടുക്കുമ്പോഴുള്ള ഗുണങ്ങളെക്കുറിച്ചാണ് ഈ പഠനങ്ങൾ പറയുന്നത്. ഡ്രൈ ജനുവരി അവസാനിച്ച് മാസങ്ങൾക്ക് ശേഷം കരൾ എൻസൈമുകൾ, രക്തസമ്മർദ്ദം, ഉറക്ക രീതികൾ, ദീർഘകാല മദ്യപാന സ്വഭാവം എന്നിവയിലെ മാറ്റങ്ങൾ ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഫെബ്രുവരി ഒന്നിന് ഫലങ്ങൾ അപ്രത്യക്ഷമാകണമെന്നില്ല. നിരവധി രാജ്യങ്ങളിലെ യുവാക്കൾക്കിടയിൽ മദ്യത്തിന്റെ ഉപഭോഗം സ്ഥിരമായി കുറഞ്ഞിട്ടുണ്ട്.

ഒരു മാസം മദ്യപാനം നിർത്തിയാൽ ശരീരത്തിന് സംഭവിക്കുന്നത്

മദ്യം മിക്കവാറും എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. കുറച്ചുകാലത്തേക്ക് മദ്യം ഉപേക്ഷിക്കുന്നതുപോലും വലിയ മാറ്റങ്ങൾക്ക് കാരണമാകും. കരളിന്റെയടക്കമുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുമെന്നാണ് പറയപ്പെടുന്നത്.

ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടും. മദ്യം ആളുകളെ മയക്കത്തിലാക്കുമെങ്കിലും, ഉറക്കത്തിന്റെ ഗുണനിലാവാരത്തെ ബാധിക്കും. മദ്യം ഒഴിവാക്കുമ്പോൾ സുഖ നിദ്ര തേടിയെത്തും. രാവിലെ എഴുന്നേൽക്കുമ്പോഴും ഫ്രഷ്നസ് തോന്നും. മദ്യം കഴിക്കാതെ ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ രക്തസമ്മർദ്ദത്തിൽ നേരിയ കുറവുണ്ടാകുന്നതായി ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു.

ഉത്കണ്ഠ കുറയുകയും മാനസികനില മെച്ചപ്പെടുകയും ചെയ്യുന്നു. ഡ്രൈ ജനുവരി ശ്രദ്ധ ആകർഷിക്കുന്നതിന്റെ മറ്റൊരു കാരണം ശരീരഭാരം നിയന്ത്രിക്കലാണ്. ഒറ്റനോട്ടത്തിൽ മദ്യം കലോറിയിൽ വളരെ കുറവാണ്, പോഷകമൂല്യവും കുറവാണ്. ഒരു പാനീയത്തിൽ 100 മുതൽ 250 കലോറി വരെ അടങ്ങിയിരിക്കാം, അവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇത് തുടർച്ചയായി കഴിക്കുന്നത് ചെറിയ രീതിയിലെങ്കിലും ശരീരഭാരം വർദ്ധിപ്പിക്കുന്നു. മദ്യം ഉപേക്ഷിക്കുമ്പോൾ ആളുകളിൽ നേരിയ തോതിൽ ശരീരഭാരം കുറഞ്ഞതായി പല റിപ്പോർട്ടുകളിലും പറയുന്നു.

TAGS: DRY JANUARY, ALCOHOL, EXPLAINER, LATEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.