
ന്യൂഡൽഹി: വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യയ്‌ക്കും പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഗുവാഹത്തിയിലാണ് അപകടം ഉണ്ടായത്. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ കുറിച്ചു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇരുവരെയും ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെയും ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തങ്ങൾക്ക് പരിക്കുകൾ ഗുരുതരമല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ ആശിഷ് വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നിലവിൽ രൂപാലി ബറുവ നിരീക്ഷണത്തിലാണ്. 2023ലാണ് ഇരുവരും വിവാഹിതരായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |