
വാഷിംഗ്ടൺ: കൈകളിൽ കത്തി പോലെ മൂർച്ചയേറിയ നഖങ്ങളുള്ള ഭീകരൻ ദിനോസർ ഏകദേശം 66 ദശലക്ഷം - 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിൽ ജീവിച്ചിരുന്നു. ഏഷ്യൻ തീരങ്ങളിലായിരുന്നത്രെ ' പാരാലിതെറിസിനോസോറസ് ജാപ്പനീകസ് " എന്ന ഈ ഭീകരന്റെ വാസം. ജപ്പാന്റെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ നിന്ന് ഗവേഷകർ ഇതിന്റെ ഫോസിൽ കണ്ടെത്തിയിരുന്നു. നഖം കത്തിപോലെയാണെങ്കിലും സസ്യഭുക്കുകളായ തെറിസിനോസോറിഡ് ദിനോസറുകളുടെ കുടുംബത്തിൽപ്പെട്ടവരായിരുന്നു ഇക്കൂട്ടർ. കത്തി പോലുള്ള തങ്ങളുടെ നഖങ്ങൾ ഉപയോഗിച്ച് മൃഗങ്ങളെ കൊല്ലുന്നതിന് പകരം സസ്യങ്ങൾ വെട്ടിമാറ്റി അകത്താക്കുകയായിരുന്നു ഇക്കൂട്ടരുടെ ജോലി. വലിയ മരച്ചില്ലകൾ പോലും തകർക്കാൻ തങ്ങളുടെ നഖങ്ങൾ ഇവർക്ക് സഹായമായി. 30 അടി വരെ നീളവും 3 ടൺ വരെ ഭാരവും ഇവയ്ക്കുണ്ടായിരുന്നു എന്ന് കരുതുന്നു. ഇവയുടെ ഫോസിൽ ഹൊക്കൈഡോയിലെ നകഗാവ മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററിയിൽ സൂക്ഷിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |