
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി. ലാൻഡിംഗ് റൺവേയ്‌ക്ക് പകരം ടേക്ക് ഓഫ് റൺവേയിലാണ് വിമാനം ഇറങ്ങിയത്. ടേക്ക് ഓഫ് റൺവേയിൽ മറ്റ് വിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കാബൂളിൽ നിന്നുള്ള അരിയാന അഫ്‌ഗാൻ എയർലൈൻസ് വിമാനമാണ് റൺവേ മാറിയിറങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് സംഭവമുണ്ടായത്. റൺവേ മാറിയിറങ്ങിയ അഫ്‌ഗാൻ വിമാനം ഡൽഹി വിമാനത്താവളത്തിൽ വലിയ സുരക്ഷാ ആശങ്കയുണ്ടാക്കി. എ310 വിമാനം റൺവേ 29 L ൽ ആണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, ടേക്കോഫിനുള്ള റൺവേ 29Rൽ ആണ് ഇറക്കിയത്.
കാഴ്‌ചയിൽ വ്യക്തത ലഭിക്കാത്തതും ഇൻസ്‌ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിന് തകരാർ സംഭവിച്ചതാണ് വിമാനം ലക്ഷ്യസ്ഥാനത്ത് നിന്നും മാറി ലാൻഡ് ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് എയർ ട്രാഫിക് കൺട്രോളർമാർ മുന്നറിയിപ്പ് നൽകിയില്ലെന്നും പൈലറ്റ് ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ പൈലറ്റും ട്രാഫിക് കൺട്രോളർമാരും തമ്മിലുള്ള ആശയവിനിമയ രേഖകളും പരിശോധിക്കുകയാണ്. വിഷയം അഫ്‌ഗാൻ അധികൃതരുമായും ഇന്ത്യൻ വ്യോമസേന ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |