
ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലും, കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും സി.സി.ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കാൻ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും അന്തിമാവസരം നൽകി സുപ്രീംകോടതി. മൂന്നാഴ്ചത്തെ സാവകാശം സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടപ്പോൾ ഡിസംബർ 16 വരെ സമയം നൽകി. അതിനകം സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ അടക്കം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. നേരത്തെ തന്നെ സത്യവാങ്മൂലം സമർപ്പിച്ചതായി കേരളത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽ അറിയിച്ചു. രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാത്തതിലും, ഉള്ളതിൽ തന്നെ പലതും പ്രവർത്തനക്ഷമമല്ലാത്തതിലും സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |