SignIn
Kerala Kaumudi Online
Monday, 27 April 2026 6.49 PM IST

എസിയുടെ ആവശ്യമില്ല; ചൂട് മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതിയെന്ന് കേന്ദ്രമന്ത്രി

Increase Font Size Decrease Font Size Print Page
jyotiraditya

ഇൻഡോർ: വേനൽക്കാലത്ത് പോലും താൻ എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അതിന് കാരണം തന്റെ ചമ്പൽ ചർമം (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) ആണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉഷ്ണതരംഗം മറികടക്കാൻ ഉള്ളി കെെയിൽ കരുതുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച മദ്ധ്യപ്രദേശിലെ ശിവ്‌പുരിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ കാറിൽ ഞാൻ എസി ഉപയോഗിക്കാറില്ല. മേയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും ആളുകൾ എന്നോട് ചോദിക്കും എങ്ങനെ ഇത് സാധിക്കുന്നുവെന്ന്. ഞാൻ പറയും, ഇത് ചാമ്പൽ ചർമമാണ് എന്ന്. മറ്റൊരു കാര്യം കൂടി ഞാൻ നിങ്ങളോട് പറയട്ടെ. എനിക്ക് പ്രായം കുറവ് തോന്നിക്കുമെങ്കിലും എന്റെ മനസ് വളരെ പഴയതാണ്. അതിനാൽ എന്റെ പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ഉള്ളിയിൽ ശരീരതാപം സന്തുലിതമാക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഉണ്ട്. അതിനാൽ സലാഡും മറ്റ് ഭക്ഷണങ്ങളിലും ഉള്ളി ഉൾപ്പെടുത്താം. ഇന്നത്തെ കാലത്ത് എല്ലാവരും വലിയ പെട്ടികളുമായി നടക്കുകയാണ്. എന്നാൽ വാർത്താവിനിമയ മന്ത്രി കൂടെ കൊണ്ടുനടക്കുന്നത് സവാളയാണ്. ഇതൊക്കെ പഴയ രീതികളാണ്. ആയുർവേദം പുരോഗമിക്കുമ്പോൾ ഇത്തരം പരമ്പരാഗതമായ അറിവുകളെ നമ്മൾ മറന്നുപോകരുത്'- ജ്യോതിരാദിത്യ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, SUMMER, ONION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.