
റായ്‌പൂർ: ഔദ്യോഗിക വാഹത്തിന്റെ ബോണറ്റിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പിറന്നാൾ ആഘോഷം. ജഞ്ച്ഗിർ - ചമ്പ ജില്ലാ ഡിഎസ്‌പി തസ്ലിം ആരിഫിന്റെ ഭാര്യ ഫർഹീൻ ഖാനാണ് പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നീല ബീക്കൺ ലെെറ്റ് ഉള്ള കാറിന്റെ ബോണറ്റിലിരുന്ന് ഇരുന്ന് വിൻഡ്ഷീൽഡിൽ 33 എന്ന് എഴുതുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിൽ ഉണ്ട്.
സർക്കാർ വാഹനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമപരമായി തെറ്റാണ്. ഇതിനെതിരെ ഗുരുതര വിമർശനങ്ങൾ ഉയരുന്നുണ്ട്. കാറിന്റെ മുഴുവൻ ഡോറുകളും ഡിക്കിയും തുറന്നുവച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ ചില യുവതികൾ ഭാഗികമായി കാറിന്റെ പുറത്തേക്ക് അപകടരകരമായ രീതിയിൽ നിൽക്കുന്നതും ഒരാൾ ഡിക്കിയിൽ ഇരിക്കുന്നതും വീഡിയോയിൽ ഉണ്ട്.
हाईकोर्ट लगातार ऐसे मामलों में फटकार लगा रहा है।लेकिन छत्तीसगढ़ में पदस्थ डीएसपी के धर्मपत्नी होने की कई फायदे हैं, आपके लिए कोई नियम कायदे नहीं हैं। नीली बत्ती के दरवाजे खुले हैं बोनट पर मेम साहब सवार हैं। यातायात नियमों में माचिस मारकर रुतबे का केक काटा जा रहा है pic.twitter.com/FYjdj3DilX
— Gagandeep Singh (@GagandeepNews) June 13, 2025
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |