
ഇറാനിലെ സ്ഥിതിഗതികൾ കലുഷിതമായി തുടരുന്നതിനിടെ ഖത്തറിലെ വ്യോമത്താവളത്തിൽ യു.എസ് സൈനികനീക്കങ്ങൾ വർധിപ്പിച്ചതായി റിപ്പോർട്ട്. യു.എസിന്റെ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം കേന്ദ്രീകരിച്ച് യുദ്ധവിമാനങ്ങളുടെ സാന്നിധ്യമടക്കം വർധിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇറാനിൽനിന്ന് 200-300 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന യുഎസിന്റെ ഏറ്റവും വലിയ സൈനികതാവളങ്ങളിലൊന്നാണ് അൽ ഉദൈദ്.
ഞായറാഴ്ച രാത്രി ബി-52 ബോംബർ വിമാനങ്ങളടക്കം അൽ ഉദൈദ് വ്യോമത്താവളത്തിൽനിന്ന് പറന്നുയർന്നതായി ഇസ്രയേലി മാദ്ധ്യമങ്ങൾ റിപ്പോർട്ട്ചെയ്തിരുന്നു. ഇറാൻ വിഷയത്തിൽ നയതന്ത്രമാർഗത്തിലൂടെയുള്ള പരിഹാരമാർഗങ്ങൾ തേടുമെന്ന് യു.എസ് പറയുമ്പോഴും ഇതിനൊപ്പം സൈന്യത്തെ പൂർണസജ്ജമാക്കുന്ന നടപടിയും തുടരുകയാണെന്നാണ് വിലയിരുത്തൽ. ഇറാനിലെ നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാർ ഉടൻ രാജ്യംവിടണമെന്നും യു.എസ് നിർദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |