SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

ഈറോഡ് - സേലം രൂപതാ ബിഷപ്പ് പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; കേസെടുത്ത് പൊലീസ്

Increase Font Size Decrease Font Size Print Page
jacob-livingston

കോയമ്പത്തൂർ: പ്രഭാതനടത്തത്തിനിറങ്ങിയ സിഎസ്ഐ ബിഷപ്പ് പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ. ഈറോഡ് - സേലം രൂപതാ ബിഷപ്പ് ജേക്കബ് ലിവിംഗ്‌സ്റ്റൻ (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഈറോഡ് ഗവൺമെന്റ് ആശുപത്രിക്ക് സീമപമുള്ള ഫ്ലെെഓവറിലൂടെ നടക്കുമ്പോഴാണ് സംഭവം നടന്നത്.

ബിഷപ്പ് പെട്ടെന്ന് പാലത്തിൽ നിന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യയാണോ തലകറങ്ങി വീണതാണോയെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങൾ കാരണം അടുത്തിടെ ബിഷപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തിരുപ്പൂർ ജില്ലയിലെ കാങ്കേയം സ്വദേശിയായ ജേക്കബ് ലിവിംഗ്‌സ്റ്റൻ 2025 ഓഗസ്റ്റ് 16നാണ് ഈറോഡ്-സേലം രൂപതയുടെ ബിഷപ്പായി ചുമതലയേറ്റത്. ഈറോഡ്, സേലം, നാമക്കൽ, ധർമ്മപുരി, കൃഷ്ണഗിരി, കല്ലക്കുറിച്ചി ജില്ലകൾ ഇദ്ദേഹത്തിന്റെ പരിധിയിൽ വരും. ഭാര്യ: ഹെലീന അമുദ, മകൾ: ജോഹന്ന.

TAGS: NEWS 360, NATIONAL, NATIONAL NEWS, DEAD, BISHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY