SignIn
Kerala Kaumudi Online
Thursday, 19 September 2024 2.22 AM IST

എക്സ് പ്രസ് വേ ഉദ്ഘാടനം മാർച്ച് ഒന്നിന്; മൈസുരു - ബംഗളുരു ഒന്നര മണിക്കൂർ

Increase Font Size Decrease Font Size Print Page
expressway

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും അനുഗ്രഹം

കണ്ണൂർ:മൈസൂരു - ബംഗളുരു യാത്ര മിന്നൽ വേഗത്തിലാക്കുന്ന 140 കിലോമീറ്റ‌ർ പത്തുവരി എക്‌സ്‌പ്രസ് പാത മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. യാത്രാ സമയം ഒന്നര മണിക്കൂറായി ചുരുങ്ങും. നേരത്തെ ഇത് മൂന്ന് മണിക്കൂറിലേറെ എടുത്തിരുന്നു. ഈ റൂട്ടിൽ പതിവായിരുന്ന മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും ഇതോടെ ഇല്ലാതാകും.

തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ നിന്ന് ദിവസേന ബംഗളുരുവിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് എക്സ്‌പ്രസ് വേ അനുഗ്രഹമാകും. മൈസുരുവിലെ മാണ്ട്യ മുതൽ 75 കിലോമീറ്റർ നേ‌ർ രേഖയിൽ കെങ്കേരി വരെ കാണാവുന്ന തരത്തിലാണ് പാത.

മേയിൽ നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉദ്ഘാടനം .

.

ചെലവ് - 8,408 കോടി

ബൈപ്പാസുകൾ - 05

ടോൾ ബൂത്തുകൾ- 02

 ടോൾ - 260 രൂപ

ദീർഘദൂര യാത്രക്കാർക്ക് ആറുവരിപ്പാത

നടുക്കുള്ളആറുവരിപ്പാത ദീർഘദൂര യാത്രക്കാർക്കാണ്. ഇരുവശങ്ങളിലുമുള്ള രണ്ടു വരിപ്പാതകൾ തദ്ദേശീയർക്ക്ുള്ളതാണ്.ഗൂഡല്ലൂർ, ഊട്ടി ഭാഗങ്ങളിലേക്ക് വേഗത്തിലെത്താം.

വ്യവസായത്തിനും കുതിപ്പ്

പത്ത് വരിപ്പാത തുറക്കുമ്പോൾ വികസന പ്രതീക്ഷയിൽ കേരളവും. മൈസൂരുവിനും കേരളത്തിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നൽകാൻ തത്വത്തിൽ അനുമതി ലഭിച്ചതാണ്. കേരളത്തിലെ പ്രത്യേകിച്ച് വടക്കേ മലബാറിലെ വിനോദസഞ്ചാര,വ്യാപാര,വാണിജ്യ പുരോഗതിക്ക് ഉതകും.

കണ്ണൂർ,​ കോഴിക്കോട് വിമാനത്താവളങ്ങളുടെയും അഴീക്കൽ തുറമുഖത്തിന്റെയും സൗകര്യങ്ങൾ ഉപയോഗിക്കാൻ കുടക് ജില്ലയിലുള്ളവർക്കും സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, EXPRESSWAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.