ന്യൂഡൽഹി: നൈജീരിയയിൽ തടവിലാക്കപ്പെട്ട മൂന്ന് മലയാളികൾ അടക്കം 16 ഇന്ത്യൻ നാവികരെ ഉടൻ മോചിപ്പിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ ലോക് സഭയെ അറിയിച്ചു. നാവികരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ നൈജീരിയൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ഹൈബി ഈഡൻ എം.പിയെ അറിയിച്ചു. തടങ്കലിലുള്ള നാവികരുമായി നൈജീരിയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ആശയവിനിമയം നടത്തിയിരുന്നു.
എം ടി ഹെറോയിക് ഐഡൻ എന്ന കപ്പൽ ജീവനക്കാരെ 2022 ആഗസ്റ്റ് 12നാണ് ഇക്വറ്റോറിയൽ ഗിനിയയുടെ നേവി കസ്റ്റഡിയിലെടുത്തത്. 2022 നവംബർ 12ന് ഇക്വറ്റോറിയൽ ഗിനിയ ഈ കപ്പലിനെയും അതിലെ ജീവനക്കാരെയും നൈജീരിയയ്ക്ക് കൈമാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |