ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട് പാട്ന പ്രത്യേക കോടതിയിലുള്ള മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി പാട്ന ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭരണഘടന അനുച്ഛേദം 20(2) പ്രകാരം ഒരേ കുറ്റത്തിൽ ഒന്നിലേറെ തവണ പ്രോസിക്യൂട്ട് ചെയ്യാനോ, ശിക്ഷിക്കാനോ കഴിയില്ലെന്നാണ് രാഹുലിന്റെ വാദം. ബി.ജെ.പി നേതാവ് സുശീൽകുമാർ മോദിയാണ് രാഹുലിനെതിരെ മാനനഷ്‌ടക്കേസ് സമർപ്പിച്ചിരുന്നത്. പാട്നയിലെ ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലുള്ള കേസിലെ തുടർനടപടികൾ ഏപ്രിൽ 24ന് പാട്ന ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എയും മുൻമന്ത്രിയുമായ പൂർണേഷ് മോദി നൽകിയ സമാന ഹർജിയിൽ സൂററ്റ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി രാഹുലിന് രണ്ട് വർഷം തടവ് വിധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |