ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.എസ്.എഫ് കോൺസ്റ്റബിൾ ദീപക് ചിംഗഖാമിന് വീരമൃത്യു. ശനിയാഴ്ച ആർ.എസ് പുര സെക്‌ടറിൽ നടന്ന പാക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. എട്ടോളം ബി.എസ്.എഫ് ഭടന്മാർക്ക് അന്ന് പരിക്കേറ്റിരുന്നു. അതേസമയം, വീരമൃത്യ വരിച്ച ബി.എസ്.എഫ് സബ് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഇംതിയാസിന് ജമ്മു കാശ്‌മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ഉന്നത ഉദ്യോഗസ്ഥരും ഇന്നലെ അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |