ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല. പത്ത് ദിവസത്തെ വിപാസന ധ്യാനത്തിനായി പഞ്ചാബ് ഹോഷിയാർപുരിലെ ധ്യാനകേന്ദ്രത്തിലേക്ക് അദ്ദേഹം ഇന്നലെ പോയി. 30 വരെ അവിടെയുണ്ടാകും. ഇന്ന് ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്ന് സമൻസ് നൽകിയിരുന്നു. നേരത്തേ നവംബർ രണ്ടിന് എത്തണമെന്ന് സമൻസ് നൽകിയിരുന്നെങ്കിലും മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു. സമൻസ് നിയമപരമല്ലെന്നും, രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചു. സമൻസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മദ്യനയവുമായി ബന്ധപ്പെട്ട് ഏപ്രിലിൽ കേജ്രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |