SignIn
Kerala Kaumudi Online
Sunday, 06 October 2024 12.27 PM IST

വൈ.എസ്.ശർമ്മിള ആന്ധ്ര പി.സി.സി അദ്ധ്യക്ഷ

Increase Font Size Decrease Font Size Print Page
pcc

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശിൽ പുതുതായി പാർട്ടിയിലേക്കെത്തിയ വൈ.എസ്.ശർമ്മിളയെ പി.സി.സി അദ്ധ്യക്ഷയായി നിയമിച്ചു. സ്ഥാനമൊഴിയുന്ന എ.പി.സി.സി അദ്ധ്യക്ഷൻ ഗിഡിഗു രുദ്ര രാജുവിനെ കോൺഗ്രസ് പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവാക്കി.


അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി അന്തരിച്ച വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയുമാണ് ശർമ്മിള.

പുതിയ ഉത്തരവാദിത്തത്തിന് കോൺഗ്രസ് നേതൃത്വത്തിന് ശർമ്മിള നന്ദി പറഞ്ഞു. പൂർണ പ്രതിബദ്ധതയോടും സമഗ്രതയോടും കൂടി സംസ്ഥാനത്ത് പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു.


തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ച കോൺഗ്രസ് അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലും തിരിച്ചുവരവിന്റെ പ്രതീക്ഷയിലാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സീറ്റു ലഭിച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, PCC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.