ആശാ വർക്കർ,അങ്കണവാടി ജീവനക്കാർ ആയുഷ്മാൻ ഭാരതിൽ
ഇവർക്ക് വർഷം 5 ലക്ഷം രൂപ വരെയാണ് ചികിത്സാ പരിരക്ഷ
മദ്ധ്യവർഗ വിഭാഗങ്ങൾക്ക് പുതിയ ഭവനപദ്ധതി
കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് ശുപാർശകൾ നൽകാൻ കമ്മിറ്റി
സെർവിക്കൽ കാൻസർ തടയാൻ 9-14 വയസ്സുള്ള പെൺകുട്ടികൾക്ക് വാക്‌സിനേഷൻ
മാതൃ-ശിശു സംരക്ഷണത്തിന് വിവിധ പദ്ധതികൾ സമഗ്ര പരിപാടിക്ക് കീഴിലാക്കും
അങ്കണവാടി കേന്ദ്രങ്ങളുടെ നവീകരണം ത്വരിതപ്പെടുത്തും
പ്രതിരോധ കുത്തിവയ്‌പിനായി യു-വിൻ പ്ലാറ്റ്ഫോം വ്യാപിപ്പിക്കും
കാർഷിക മേഖലയിൽ
കൂടുതൽ നിക്ഷേപം
കാർഷിക മേഖലയിൽ മൂല്യവർദ്ധനയ്ക്കും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തും. സ്വകാര്യ, പൊതു നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കും
സംഭരണം, വിതരണ ശൃംഖലകൾ, പ്രാഥമിക, ദ്വിതീയ സംസ്കരണം, വിപണനം, ബ്രാൻഡിംഗ് ഉൾപ്പെടെ വിളവെടുപ്പിനു ശേഷമുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും
എല്ലാ കാർഷിക-കാലാവസ്ഥാ മേഖലകളിലും വിവിധ വിളകളിൽ നാനോ ഡി.എ.പി പ്രയോഗിക്കുന്നത് വ്യാപിപ്പിക്കും
കടുക്, നിലക്കടല, എള്ള്, സോയാബീൻ, സൂര്യകാന്തി വിത്തുകളുടെ ഉത്പാദനത്തിൽ ആത്മനിർഭരത നേടും
ക്ഷീരകർഷകർക്കായി സമഗ്ര പരിപാടി
അക്വാകൾച്ചർ ഉത്പാദനക്ഷമത ഹെക്‌ടറിൽ അഞ്ച് ടൺ ആയി വർദ്ധിപ്പിക്കും. കയറ്റുമതി ഒരു ലക്ഷം കോടി രൂപയാക്കും.
55 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അഞ്ച് സംയോജിത അക്വാപാർക്കുകൾ സ്ഥാപിക്കും
യുവാക്കൾക്കായി
ഒരു ലക്ഷം കോടി ഫണ്ട്
സാങ്കേതിക വിദഗ്‌ദ്ധരായ യുവാക്കൾക്ക് അമ്പത് വർഷത്തെ പലിശരഹിത വായ്പ വഴി ഒരു ലക്ഷം കോടിയുടെ കോർപ്പസ് ഫണ്ട്
ഗവേഷണങ്ങൾക്കും മറ്റും സ്വകാര്യ മേഖലയ്‌ക്ക് ഇതിൽ നിന്ന് ഇളവുകളോടെ ഹ്രസ്വ, ദീർഘകാല വായ്‌പ നൽകും
സ്വയം സഹായ ഗ്രൂപ്പുകൾ വഴിയുള്ള 'ലഖ്പതി ദീദി' പദ്ധതിക്കു കീഴിൽ മൂന്ന് കോടി വനിതകളെ ലക്ഷാധിപതിയാക്കും
പ്രതിരോധമേഖലയെ ആത്‌മനിർഭരമാക്കാനുള്ള സാങ്കേതികവിദ്യകൾ ആവിഷ്‌കരിക്കാൻ പുതിയ പദ്ധതി
വിമാനത്താവളങ്ങളുടെ വിപുലീകരണവും പുതിയ വിമാനത്താവളങ്ങളുടെ വികസനവും ദ്രുതഗതിയിൽ
കൂടുതൽ ഇ വാഹനം,
ചാർജ്ജിംഗ് പോയിന്റ്
കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ജിഗാവാട്ട് ശേഷിയുള്ള നിലയങ്ങൾക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്
2030ഓടെ 100 മെട്രിക് ടൺ കൽക്കരി ഗ്യാസിഫിക്കേഷൻ-ദ്രവീകരണ ശേഷി കൈവരിക്കും
ഗതാഗതത്തിന് സി.എൻ.ജിയിലും ഗാർഹികത്തിന് പി.എൻ.ജിയിലും കംപ്രസ്ഡ് ബയോഗ്യാസ് കലർത്തുന്നത് നിർബന്ധമാക്കും
ഇലക്‌ട്രിക് വാഹനങ്ങൾക്ക് ചാർജ്ജിംഗ് പോയിന്റ് അടക്കം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും
പൊതുഗതാഗതത്തിന് ഇ-ബസുകൾ പ്രോത്സാഹിപ്പിക്കും
ബയോഡീഗ്രേഡബിൾ പോളിമർ, ബയോ-പ്ലാസ്റ്റിക്, ബയോ ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി പരിസ്ഥിതി സൗഹൃദ ബദലുകൾക്ക് പ്രോത്സാഹനം
വിനോദ സഞ്ചാരം:
പലിശരഹിത വായ്പ
വിനോദസഞ്ചാര വികസനത്തിന് സംസ്ഥാനങ്ങൾക്ക് ദീർഘകാല പലിശരഹിത വായ്പ
ഐതിഹാസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറ്റെടുക്കാനും ബ്രാൻഡ് ചെയ്യാനും സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം
സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം അടിസ്ഥാനമാക്കി കേന്ദ്രങ്ങൾക്ക് റേറ്റിംഗ്
ലക്ഷദ്വീപിലടക്കം ആഭ്യന്തര വിനോദസഞ്ചാരം പ്രോത്‌സാഹിപ്പിക്കാൻ തുറമുഖ കണക്റ്റിവിറ്റി, ടൂറിസം വികസന പദ്ധതികൾ
സാമൂഹിക മാറ്റം
ജനസംഖ്യാവർദ്ധന മൂലമുള്ള വെല്ലുവിളി പഠിക്കാൻ ഉന്നതാധികാരസമിതി രൂപീകരിക്കും. വെല്ലുവിളികൾ നേരിടാനുള്ള ശുപാർശകൾ നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |