ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇ.ഡിയുടെ എട്ടാമത്തെ സമൻസ്. മാർച്ച് നാലിന് ഇ.ഡിയുടെ ഡൽഹി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം. കേജ്രിവാൾ ഹാജരാകുന്നില്ലെന്ന ഇ.ഡിയുടെ ഹർജി ഡൽഹി റോസ് അവന്യു കോടതിയുടെ പരിഗണനയിലാണ്. മാർച്ച് 16ന് ഹർജി പരിഗണിക്കാനിരിക്കെയാണ് പുതിയ സമൻസ്. രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആറു സമൻസുകൾ കേജ്രിവാൾ നിരസിച്ചത്. കോടതിയുടെ മുന്നിലിരിക്കുന്ന വിഷയമെന്ന് ചൂണ്ടിക്കാട്ടി ഏഴാമത്തെ സമൻസും തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |