ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ച സങ്കടത്തിൽ യുവതി ഫ്ളാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഭാര്യ അഞ്ജലിക്കൊപ്പം ഡൽഹി മൃഗശാല സന്ദർശിക്കുന്നതിനിടെയാണ് അഭിഷേക് അലുവാലി(25) ഹൃദയാഘാതത്താൽ മരിച്ചത്. ഇത് താങ്ങാനാകാതെ അഞ്ജലി ഗാസിയാബാദ് വൈശാലിയിലെ ഫ്ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് ചാടുകയായിരുന്നു. നവംബർ 30നായിരുന്നു ഇവരുടെ വിവാഹം. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അഭിഷേകിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്കും അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഗാസിയാബാദിലെ വൈശാലിയിലെ അഹ്ൽകോൺ അപ്പാർട്ട്മെന്റെ ഫ്ളാറ്റിൽ അന്ന് രാത്രി ഒമ്പത് മണിയോടെ മൃതദേഹം എത്തിച്ചു. കുറച്ചു നേരം മൃതദേഹത്തിന് അടുത്തിരുന്ന അഞ്ജലി പെട്ടെന്ന് ഏഴാം നിലയിലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി. പെട്ടെന്നുള്ള നീക്കത്തിൽ സ്തബ്ദ്ധരായ ബന്ധുക്കൾക്ക് തടയാനായില്ല. ഗുരുതരമായി പരിക്കേറ്റ അഞ്ജലി വൈശാലിയിലെ സ്വകാര്യ ആശുപത്രിയിൽ അടുത്ത ദിവസം പുലർച്ചെ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |