ന്യൂഡൽഹി : ജമ്മു കാശ്മീരിലെ പൂഞ്ചിൽ വ്യോമസേനയുടെ രണ്ട് വാഹനങ്ങൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. നാലു പേർക്ക്
പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉധംപൂരിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാർഗം മാറ്റി.
ഇന്നലെ വൈകിട്ട് ആറിന് പൂഞ്ചിലെ ഷാ സിത്താർ മേഖലയിലൂടെ പോകുമ്പോഴാണ് വ്യോമസേന വാഹനവ്യൂഹത്തിന് നേരെ ഭീകരർ തുരുതുരാ വെടിയുതിർത്തത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ഊർജ്ജിതമാക്കി. രാഷ്ട്രീയ റൈഫിൾസും ജമ്മുകാശ്മീർ പൊലീസും സംയുക്തമായാണ് നീക്കങ്ങൾ നടത്തുന്നത്. പൂഞ്ചിൽ ആകമാനം സുരക്ഷ ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |