കുപ്‌വാര: ജമ്മു കാശ്മീരിലെ കുപ്‌വാരയിലുണ്ടായ നുഴഞ്ഞുകയറ്റം സുരക്ഷാസേന പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ഓപ്പറേഷൻ ഗുഗൽധാർ എന്ന പേരിൽ കഴിഞ്ഞ ദിവസം മുതൽ നടത്തുന്ന തെരച്ചിലിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം കണ്ടെത്തി. യുദ്ധസമാനമായ രീതിയിലുള്ള ആയുധ ശേഖരമാണ് കണ്ടെത്തിയതെന്ന് സൈന്യം അറിയിച്ചു. ഭീകരർ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കാശ്മീർ പൊലീസിന്റെയും സംയുക്ത സംഘം കുപ്‌വാരയിലെ ഗുഗൽധറിൽ തെരച്ചിൽ നടത്തിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതായാണ് വിവരം. മേഖലയിൽ ഓപ്പറേഷൻ തുടരുകയാണ്.
അതേസമയം, കഴിഞ്ഞയാഴ്ച കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. വെടിവെയ്പ്പിനിടെ ഹെഡ് കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |