ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വരാണസി ലോക്സഭാ മണ്ഡലത്തിൽ 14ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അതിനു മുന്നോടിയായി 13ന് മോദി വരാണസിയിൽ റോഡ് ഷോ നടത്തും. ബി.ജെ.പി കാശി സിറ്റി പ്രസിഡന്റ് വിദ്യാസാഗർ റായ് ആണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. റോഡ് ഷോയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജൂൺ ഒന്നിന് അവസാന ഘട്ടത്തിലാണ് വരാണസിയിൽ വോട്ടെടുപ്പ്. ഉത്തർ പ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. ബി.എസ്.പി ആതാർ ജമാൽ ലാറിയെ മത്സരിപ്പിക്കുന്നു. 2019ൽ അഞ്ച് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി വരാണസിയിൽ നിന്ന് തിരഞ്ഞെടുക്കപ്പട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |