ഷിംല: ലോക നേതാക്കളെല്ലാം ഉപദേശത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് വിളിക്കുന്നതെന്ന് ബോളിവുഡ് നടിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ കങ്കണ റണൗട്ട്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മുതൽ യുക്രെയിൻ ജനങ്ങൾക്കു വരെ മാർഗ്ഗനിർദ്ദേശം നൽകുന്നത് മോദിയാണ്. അതിലൂടെ മൂന്നാം ലോകയുദ്ധം തടയാനായെന്നും കങ്കണ പറഞ്ഞു.
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ലോകം ഉപദേശത്തിനായി മോദിയെ ഉറ്റുനോക്കുന്നു. അതുകൊണ്ടാണ് ഇപ്പോൾ മൂന്നാംലോക മഹായുദ്ധം സംഭവിക്കാത്തത്. അദ്ദേഹം സംസാരിക്കുന്നത് ലോകസമാധാനത്തിനു വേണ്ടി മാത്രമാണ്. ഇന്നു കാണുന്ന ഇന്ത്യയുടെ പ്രതിച്ഛായ മുമ്പ് നമ്മൾ കണ്ടിട്ടില്ല. ഇനിയും ആർക്കു വോട്ട് ചെയ്യുമെന്ന് ചിന്തിച്ചുനിൽക്കണോയെന്നും കങ്കണ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |