ന്യൂഡൽഹി : ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണിത്. ലോക്സസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് സോറന്റെ അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. കഴിഞ്ഞ ജനുവരി 31നാണ് സോറനെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |