ന്യൂഡൽഹി: രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഗേലിനെയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മ സ്ഥാനാർത്ഥിയായ അമേഠിയിൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും നിരീക്ഷകരായി നിയമിച്ച് എ.ഐ.സി.സി. രണ്ടിടത്തും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രചാരണത്തിന് നേതൃത്വം നൽകും.
ഉത്തർപ്രദേശിലെ സിറ്റിംഗ് മണ്ഡലമായ റായ്ബറേലി നിലനിറുത്താനും 2019ൽ നഷ്ടമായ അമേഠി തിരിച്ചു പിടിക്കാനും ലക്ഷ്യമിട്ടാണ് കോൺഗ്രസ് മുതിർന്ന നേതാക്കളെ രംഗത്തിറക്കുന്നത്. പ്രിയങ്ക ഗാന്ധി റായ്ബറേലിയിലെ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നൽകും.
പ്രിയങ്കയുടെ നേതൃത്വത്തിൽ ബൂത്തുതല യോഗങ്ങൾ, വീടുതോറുമുള്ള പ്രചാരണ പരിപാടികൾ എന്നിവയ്ക്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലങ്ങളിലെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്രചാരണങ്ങളും പ്രിയങ്കയുടെ മേൽനോട്ടത്തിലായിരിക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയ ഉന്നത നേതാക്കൾ പ്രചാരണത്തിനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |