SignIn
Kerala Kaumudi Online
Thursday, 18 July 2024 6.36 AM IST

ബാർ അസോ. വനിതാ സംവരണം: ബുദ്ധിമുട്ടെങ്കിൽ അറിയിക്കാം

s

ന്യൂഡൽഹി : സുപ്രീംകോടതി ബാർ അസോസിയേഷൻ ഭാരവാഹിത്വത്തിൽ 33 ശതമാനം വനിതാ സംവരണത്തിന് ഉത്തരവിട്ടത് പരീക്ഷണാടിസ്ഥത്തിലെന്ന് സുപ്രീംകോടതി. ഉത്തരവ് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിൽ കോടതിയെ അറിയിക്കാം. മേയ് 16നാണ് തിരഞ്ഞെടുപ്പ്.

കോടതിയുടെ ഇടപെടലിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ ആശങ്ക ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്,​ കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. ആദ്യ ബാർ അസോസിയേഷനെ രാഷ്ട്രം ഉറ്റുനോക്കുന്നു. ഭരണഘടനാ വ്യവസ്ഥ മാനിക്കാൻ അസോസിയേഷന് സാധിക്കുന്നില്ലെങ്കിൽ മറ്റാർക്ക് കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

അസോസിയേഷൻ ഭാരവാഹി പദങ്ങളിൽ മൂന്നിലൊന്ന് വനിതകൾക്ക് മാറ്റിവയ്ക്കണമെന്ന് മേയ് രണ്ടിനാണ് നിർദ്ദേശം നൽകിയത്. ട്രഷറർ സ്ഥാനം വനിതയ്ക്ക് നീക്കിവയ്ക്കണമെന്നും ഉത്തരവിട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.