തിരുവനന്തപുരം: പുതിയ പാർട്ടി രൂപീകരിക്കാൻ സംസ്ഥാന ജെ.ഡി.എസ് നേതൃത്വം. സംസ്ഥാന പാർട്ടി രൂപീകരിക്കാനാണ് നീക്കം. എൻ.ഡി.എയുടെ ഭാഗമായി മാറിയ ജനദാൾ എസ് ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി ഇപ്പോഴും ദേശീയ പാർട്ടിയുടെ ഭാഗമാണ് കേരളത്തിലെ പാർട്ടി.
ഈ മാസം ഒൻപതിന് സംസ്ഥാന ഭാരവാഹി യോഗം ചേരും. രേവണ്ണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ചെറു പാർട്ടികളുടെ കൂട്ടായ്മയ്ക്കും ശ്രമമുണ്ട്. ഇടതുമുന്നണിയിലെ ചെറു പാർട്ടികൾ ഒറ്റ പാർട്ടിയായി മാറണമെന്ന നിർദ്ദേശവും ചർച്ചയിൽ ഉയർന്നു. ജനദാൾ എസ്, എൻ.സി.പി, കേരള കോൺഗ്രസ് ബി, ആർ.എസ്.പി ലെനിനിസ്റ്റ് പാർട്ടികളുടെ ലയനമാണ് ചർച്ചയിലുള്ളത്. ജെ.ഡി.എസ്, എൻ.സി.പി നേതൃത്വങ്ങൾ പ്രാഥമിക ചർച്ച തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |