ന്യൂഡൽഹി : ചൈനയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരിൽ നിന്ന് വിദേശഫണ്ട് കൈപ്പറ്റിയ കേസിലെ മാപ്പുസാക്ഷി അമിത് ചക്രവർത്തിയുടെ ജയിൽമോചനത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിന്റെ എച്ച്.ആർ മേധാവിയാണ്. അമിത്തിന്റെ ഹർജിയിലാണ് ജസ്റ്രിസ് സ്വരാന കാന്ത ശർമ്മയുടെ നടപടി. നിർണായക വിവരങ്ങൾ കൈയിലുണ്ടെന്നും പൊലീസിനോട് വെളിപ്പെടുത്താൻ തയ്യാറാണെന്നും അമിത് ഡൽഹി പട്യാല ഹൗസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാപ്പുസാക്ഷിയായത്. ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റർ പ്രബിർ പുർകായസ്ഥയാണ് യു.എ.പി.എ കേസിലെ പ്രധാന പ്രതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |