ഛണ്ഡിഗർ: മുൻ മേയറും മുൻ ബി.ജെ.പി എം.എൽ.എ രോഹിത റെവ്റി കോൺഗ്രസിൽ ചേർന്നു. പാർട്ടിയിൽ തനിക്ക് അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രവേശം. മത്സരിക്കുന്ന 9 സീറ്റുകളിലും കോൺഗ്രസ് ഇക്കുറി വിജയം കൈവരിക്കുമെന്നും ഹൂഡ പറഞ്ഞു.
റെവ്രിയുടെ പാർട്ടിയിലേക്കുള്ള കൂടുമാറ്റം പാർട്ടിക്ക് കരുത്താകുമെന്ന് ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷൻ ഉദയ് ബൻ പറഞ്ഞു. ഭരണകക്ഷിയിൽ നിന്നും നേതാക്കൾ കോൺഗ്രസിലേക്ക് വരുന്നത് രാജ്യത്ത് കോൺഗ്രസ് അനുകൂല തരംഗമുണ്ടാകുന്നതിന്റെ സൂചനയാണെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |