SignIn
Kerala Kaumudi Online
Thursday, 18 July 2024 6.37 AM IST

 പവിത്ര മരിച്ചതിനു പിന്നാലെ തെലുങ്ക് നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു

chandrakanth

ഹൈദരാബാദ്: തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ അൽകാപൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തും നടിയുമായ പവിത്ര ജയറാം മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രകാന്തിന്റെ വിയോഗവും. പവിത്രയുടെ മരണത്തിന് ശേഷം ചന്ദ്രകാന്ത് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹിതരായെന്നും പ റിപ്പോർട്ടുണ്ട്.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കാർത്തിക ദീപം, രാധമ്മാ പെല്ലി, ത്രിനാരായണി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

കഴിഞ്ഞ 12നാണ് പവിത്ര വാഹനാപകടത്തിൽ മരിച്ചത്. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. തെലുങ്കിന് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷൻ പരമ്പര 'ത്രിനയനി'യിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസ് കാറിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.