ന്യൂഡൽഹി: പാകിസ്താൻ ഇന്ത്യക്കെതിരെ അണുബോംബ് പ്രയോഗിക്കുമെന്നുള്ള കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് മോദി സർക്കാരാണെന്നും അണുബോംബിനെ പേടിക്കുന്നവരല്ലെന്നും ഷാ പറഞ്ഞു. പാക് അധീന കശ്മീർ (പി.ഒ.കെ) ഇന്ത്യയുടെ ഭാഗമാണ്. പി.ഒ.കെയെ തിരിച്ചെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. ശനിയാഴ്ച ഝാൻസിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ.
നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ തിരിച്ചുകൊണ്ടുവരുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. പാകിസ്താൻ പി.ഒ.കെയെ സംരക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നും ആദിത്യനാഥ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |