ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിംഗിന്റെ സഹോദരൻ അമൻ പ്രീത് സിംഗിനെയും മറ്റ് നാല് പേരെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. 2.6 കിലോ കൊക്കെയ്ൻ ഹൈദരാബാദിൽ വിൽപനയ്ക്ക് കൊണ്ടുവരുന്നതായി വിവരം ലഭിച്ചിതിനെ തുടർന്ന് ഇവരെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. 2021ലും 2022ലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രാകുൽ പ്രീത് സിംഗിനെ ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |