ന്യൂഡൽഹി : അഹമ്മദാബാദ് ദുരന്തത്തിനു കാരണം സാങ്കേതിക പ്രശ്‌നമാണോ തുടങ്ങിയവ മനസിലാക്കാൻ എ.എ.ഐ.ബി സംഘം സിമുലേറ്റർ ടെസ്റ്ര് നടത്തി. വിമാനത്തിന്റെ കോക്പിറ്റ് മാതൃക കൃത്രിമമായി പുന:സൃഷ്‌ടിച്ച്, അപകടത്തിന് തൊട്ടുമുൻപുള്ള പൈലറ്റിന്റെയും വിമാനത്തിന്റെ ചലനങ്ങൾ കമ്പ്യൂട്ടർ സഹായത്തോടെ തയ്യാറാക്കി പരീക്ഷണം നടത്തുകയായിരുന്നു. പ്രാഥമികാന്വേഷണ റിപ്പോർട്ട് ജൂലായ് 11ഓടെ തയ്യാറാകുമെന്നാണ് സൂചന.
അതേസമയം, അട്ടിമറി അടക്കം എല്ലാ വശവും അന്വേഷിക്കുന്നുവെന്ന് വ്യോമയാന സഹമന്ത്രി മുരളീധർ മൊഹൊൽ ആവർത്തിച്ചു. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ 419 ടെക്‌നിക്കൽ ഉദ്യോഗസ്ഥരുടെ ഒഴിവുകളുണ്ടെന്ന് മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഉടൻ അക്കാര്യം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നിയമനടപടിക്ക്
ബന്ധുക്കൾ
52 ബ്രിട്ടീഷ് പൗരന്മാരും, ഏഴ് പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയനും വിമാനാപകടത്തിൽ മരിച്ചിരുന്നു. ചില ഇരകളുടെ ബന്ധുക്കൾ രാജ്യാന്തര നിയമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടെന്നാണ് സൂചന. എയർ ഇന്ത്യയ്‌ക്കെതിരെ കൂടുതൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് അവരുടെ രാജ്യങ്ങളിൽ നിയമപോരാട്ടം തുടങ്ങിയേക്കും. യു.കെയിലെയും യു.എസിലെയും നിയമ സ്ഥാപനങ്ങൾ ഹർജികൾ തയ്യാറാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 . 25 കോടി രൂപ വീതമാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |