ചെന്നൈ: ബി.ജെ.പിയെ വിമർശിക്കേണ്ട കാര്യം വിജയ്‌ക്ക് ഇല്ലെന്ന് തമിഴ്നാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ. വിജയുമായി ബി.ജെ.പിക്ക് പിണക്കമൊന്നുമില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബി.ജെ.പി നയത്തെ സംസ്ഥാന പര്യടനത്തിനിടെ വിജയ് വിമർശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ 'അതിൽ വിജയ് ആശങ്കപ്പെടേണ്ടതില്ല' എന്നായിരുന്നു മറുപടി. പുതിയ പാർട്ടിയാണ് ടി.വി.കെ. നിലവിൽ ഒരു കൗൺസിലർ പോലും അവർക്കില്ല.
എന്നാൽ ബി.ജെ.പി ആരെയും ശത്രു പാർട്ടിയായി കണക്കാക്കുന്നില്ലെന്ന് തിരുനെൽവേലിയിൽ വച്ച് നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |