തിരുവനന്തപുരം : മാളികപ്പുറം ക്ഷേത്രത്തിൽ രാഷ്ട്രപതി ദ്രൗപദി തൊഴുതു നിൽക്കുന്ന ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ച് രാഷ്ട്രപതി ഭവൻ. രാഷ്ട്രപതി ഭവൻ പങ്കുവച്ച ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ഉൾപ്പെടെ ദൃശ്യമായിരുന്നു. ഇത് വ്യാപക വിമർശനത്തിന് ഇടയാക്കിയതോടെയാണ് ചിത്രം പിൻവലിച്ച്ത്. എക്സിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒട്ടേറെ വിമർശന കമന്റുകളും വന്നിരുന്നു.
നേരത്തെ രാവിലെ രാഷ്ട്രപതിയെ 11.45ന് കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് ബലിക്കൽപുരയിലേക്ക് ആനയിച്ചു. 11.47ന് അയ്യപ്പനെ വണങ്ങി. . പത്ത് മിനിട്ടോളം ശ്രീകോവിലിന് മുന്നിൽ ഭക്തിയോടെ നിന്ന രാഷ്ട്രപതി കാണിക്കയിട്ട് വീണ്ടും അയ്യനെ തൊഴുതശേഷം ഉപദേവ പ്രതിഷ്ഠയായ ഗണപതിയെയും വണങ്ങി. 12 മണിയോടെ ഫ്ളൈ ഓവർ വഴി നടന്ന് മാളികപ്പുറം ദേവീക്ഷേത്രത്തിലും ദർശനം നടത്തി. മണിമണ്ഡപത്തിന് മുന്നിലെത്തി ഐതീഹ്യം ചോദിച്ചറിഞ്ഞു. പിന്നാലെ നാഗരാജ ക്ഷേത്രത്തിലും നവഗ്രഹ ക്ഷേത്രത്തിലും ദർശനം നടത്തി. തുടർന്ന് വാവര് സ്വാമിയുടെ നടയിലുമെത്തി. വാവരുടെ പ്രതിനിധി ആചാരപരമായി അനുഗ്രഹിച്ചു. തുടർന്ന് സന്നിധാനത്ത് വിശ്രമിക്കാതെ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങി. ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം കഴിഞ്ഞ് 2.30ന് കാറിൽ പ്രമാടത്തേക്ക് അവിടെനിന്ന് 4.15ന് രാഷ്ട്രപതി ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |