
അയോദ്ധ്യ: അയോദ്ധ്യയിൽ കർണാടക ശൈലിയിലുള്ള 200 കോടിയുടെ രാംലല്ല വിഗ്രഹം 29ന് സ്ഥാപിക്കും. സന്ത് തുളസീദാസ് ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്ത് അംഗദ് തിലയുടെ ദിശയിലാണ് വിഗ്രഹം സ്ഥാപിക്കുക. പരമ്പരാഗത ശില്പ, സാങ്കേതികവിദ്യകളും വേദ തത്വങ്ങളും അനുസരിച്ച് ഉഡുപ്പിയിൽ നിർമ്മിച്ച കർണാടക ശൈലിയിലുള്ള രാമ വിഗ്രഹം ഇന്നലെയാണ് അയോദ്ധയയിലെത്തിച്ചത്.
ദക്ഷിണേന്ത്യൻ കരകൗശല വൈദഗ്ദ്ധ്യം ഉൾക്കൊള്ളുന്ന ഈ വിഗ്രഹത്തിൽ സ്വർണം, വെള്ളി, വജ്രങ്ങൾ തുടങ്ങിയവകൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഏകദേശം അഞ്ച് ക്വിന്റൽ ഭാരമുള്ള വിഗ്രഹത്തിന് ഏഴ് അടി 10 ഇഞ്ച് ഉയരവുമുണ്ട്. തഞ്ചാവൂർ ശൈലിയിൽ നിർമ്മിച്ച വിഗ്രഹം റോസ്‌വുഡ് ഫ്രെയിമിലാണ് ജ്ജീകരിച്ചിരിക്കുന്നതെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റി ഡോ. അനിൽ മിശ്ര പറഞ്ഞു. ബംഗളൂരു സ്വദേശി ആർട്ടിസ്റ്റ് ജയശ്രീ ഫാദിഷാണ് വിഗ്രഹത്തിന്റെ ശില്പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |