
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്‌മസ് ദിനമായ ഇന്ന് ഡൽഹിയിലെ റിഡംപ്ഷൻ കത്തീഡ്രൽ പള്ളി സന്ദർശിക്കും. രാവിലെ 8.30നുള്ള ക്രിസ്‌മസ് ശിശ്രൂഷ ചടങ്ങിൽ മോദി പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,ജനറൽ സെക്രട്ടറി അനൂപ് ആന്റണി തുടങ്ങിയവരുമ ഒപ്പമുണ്ട്. പാർലമെന്റിന് സമീപം നോർത്ത് അവന്യുവിലാണ് സി.എൻ.ഐയുടെ (ചർച്ച് ഓഫ് നോർത്ത് ഇന്ത്യ) ആസ്ഥാനമായ പള്ളി സ്ഥിതി ചെയ്യുന്നത്. 1927ൽ ബ്രിട്ടീഷ് വൈസ്രോയിക്കായി നിർമ്മിച്ചതാണ് (വൈസ്രോയി പള്ളിയെന്നും അറിയപ്പെടുന്നു). കഴിഞ്ഞ കൊല്ലം പ്രധാനമന്ത്രി സി.ബി.സി.ഐ ആസ്ഥാനത്തെ ക്രിസ്‌മസ് ആഘോഷത്തിൽ മതമേലദ്ധ്യക്ഷൻമാർക്കൊപ്പം പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |