
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയ സംബന്ധിച്ച പരാതികളിൽ ജുഡീഷ്യൽ പരിശോധന സാദ്ധ്യമല്ലേയെന്ന് ആരാഞ്ഞ് സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിനെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജികളിൽ വാദം കേൾക്കവെയാണിത്. തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രക്രിയയിൽ നിന്ന് തടസപ്പെടുത്താൻ കഴിയില്ല എന്നാണോയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. എസ്.ഐ.ആർ നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിയമപരമായ അധികാരമുണ്ടെന്നും, കോടതിക്ക് ഇടപെടാനാകില്ലെന്നും അവരുടെ അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചപ്പോഴാണ് കോടതിയുടെ പ്രതികരണം. അതേസമയം, തിരഞ്ഞെടുപ്പ് ആവശ്യത്തിനു മാത്രമാണ് പൗരത്വം പരിശോധിക്കുന്നതെന്ന് കമ്മിഷൻ വ്യക്തമാക്കി. പൗരന്മാർ അല്ലാത്തവരെ നാടുകടത്താനല്ല. വാദംകേൾക്കൽ ഇന്നും തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |