
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ. ഇന്ന് 58 വിമാന സർവീസുകളാണ് ഇന്ത്യയിൽ നിന്ന് ഷെഡ്യൂൾ ചെയ്തത്. സൗദി, ഒമാൻ വ്യോമപാത തുറന്നതിന് പിന്നാലെയാണ് സർവീസുകൾ ആരംഭിച്ചത്. ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും എയർ ഇന്ത്യ കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ് സർവീസുകൾ പുനരാരംഭിച്ചിരുന്നു.
ഇന്ന് 24 ഷെഡ്യൂൾഡ് സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോൺ ഷെഡ്യൂൾഡ് സർവീസുകളും നടക്കും. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളാണ് യുഎഇയിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്തുക. അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഭാഗികമായി സർവീസുകൾ പുനരാരംഭിക്കാനും ശ്രമം നടത്തുന്നുണ്ട്.
കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും മസ്‌കറ്റിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസ് ഇന്നുണ്ടായിരിക്കും. നോൺ ഷെഡ്യൂൾഡ് വിഭാഗത്തിൽ കൊച്ചി- റാസൽഖൈമകൊച്ചി സർവീസും ഇന്നുണ്ടാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
