SignIn
Kerala Kaumudi Online
Saturday, 07 March 2026 12.48 PM IST

'അയാൾക്ക് 23 വയസാണെങ്കിൽ എനിക്ക് 30 ആണ്'; പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ പ്രായത്തെ പരിഹസിച്ച് പാക് മുൻ ക്യാപ്‌ടൻ

Increase Font Size Decrease Font Size Print Page
afridi

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇർഫാൻ നിയാസിയുടെ പ്രായത്തെ പരിഹസിച്ച് മുൻ ടീം ക്യാപ്‌ടനും ഓൾ റൗണ്ടറുമായ ഷഹീദ് അഫ്രീദി. പാകിസ്ഥാനിലെ ഒരു വാർത്താ ചാനലിലെ ലൈവ് ഷോയ്‌ക്കിടെയായിരുന്നു സംഭവം. പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായ നിയാസിക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ട്. ആ കുട്ടി ഫിറ്റാണ്. നാല് അല്ലെങ്കിൽ അഞ്ചാം നമ്പറിൽ കളിക്കുന്ന താരമാണ് അദ്ദേഹമെന്ന് അവതാരക പറഞ്ഞപ്പോൾ ഇർഫാന്റെ പ്രായം എത്രയാണെന്ന് അഫ്രീദി അവരോട് തിരിച്ച് ചോദിച്ചു.

ഉടൻതന്നെ ഗൂഗിളിൽ തിരഞ്ഞ ശേഷം 23 വയസ് എന്ന് അവതാരക മറുപടി നൽകി. ഇത് അഫ്രീദിയെ വളരെയധികം അത്ഭുതപ്പെടുത്തി. അയാൾക്ക് 23 വയസാണെന്ന് അവതാരക വീണ്ടും പറഞ്ഞു. അഫ്രീദിയുടെ മുഖം കണ്ട അവതാരക വീണ്ടും ചിരിച്ചുകൊണ്ട് ഇർഫാന് ഔദ്യോഗികമായി 23 വയസായി എന്ന് പറഞ്ഞു. ഉടൻതന്നെ ശരി, എങ്കിൽ എനിക്ക് 30 അല്ലെങ്കിൽ 35 വയസാണ് എന്ന് അഫ്രീദി പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നൽകി. ഇതുകേട്ട അവതാരകയ്‌ക്കും ചിരി സഹിക്കാനായില്ല. കണക്കുകൾപ്രകാരം അഫ്രീദിക്ക് 46 വയസാണ്.

ക്രിക്കറ്റിലെ പ്രായത്തട്ടിപ്പിനെക്കുറിച്ച് അഫ്രീദി തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഗെയിം ചേഞ്ചർ എന്ന തന്റെ ഓർമക്കുറിപ്പിൽ ഇതേക്കുറിച്ച് അഫ്രീദി പറയുന്നുണ്ട്. ക്രിക്കറ്റിൽ അരങ്ങേറ്റ സമയത്ത് തനിക്ക് 16 അല്ല 19 വയസായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. 1975ലാണ് താൻ ജനിച്ചതെന്നും പറഞ്ഞിട്ടുണ്ട്. 1996ൽ നെയ്‌റോബിയിൽ കെനിയയ്‌ക്കെതിരെയുള്ള മത്സരത്തിലാണ് അഫ്രീദി അരങ്ങേറ്റം കുറിച്ചത്.

അഫ്രീദി 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ടി20 മത്സരങ്ങളും പാകിസ്ഥാനുവേണ്ടി കളിച്ചിട്ടുണ്ട്. 2009ൽ ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. അന്ന് അഫ്രീദി 40 പന്തിൽ പുറത്താകാതെ 54 റൺസ് നേടി.

TAGS: NEWS 360, SPORTS, CRICKETER, PAKISTAN, SHAHID AFRIDI, IRFAN NIYAZI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.