SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

എല്ലാവർക്കും നന്ദി, പിന്നണി ഗാന രംഗത്തുനിന്ന് വിരമിച്ച് അരിജിത് സിംഗ്

Increase Font Size Decrease Font Size Print Page
d

മുംബയ്: എല്ലാവർക്കും നന്ദി.. അദ്ഭുതകരമായ യാത്രയായിരുന്നു.. ലക്ഷക്കണക്കിന് ആരാധകരെ ദുഃഖത്തിലാഴ്ത്തി പിന്നണി ഗാനരംഗത്ത് നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഗായകൻ അരിജിത് സിംഗ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. പിന്നണിഗാനരംഗത്തുനിന്ന് മാത്രമാണ് വിരമിക്കലെന്ന് അരിജിത് വ്യക്തമാക്കി. 'എല്ലാവർക്കും പുതുവർഷാശംസകൾ. കഴിഞ്ഞ വർഷങ്ങളിൽ നിങ്ങളെനിക്ക് ഒരുപാട് സ്‌നേഹം നൽകി. ആ സ്‌നേഹത്തിന് ഒരുപാട് നന്ദി. പിന്നണി ഗാനരംഗത്ത് ഇനി പ്രവർത്തിക്കില്ലെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനമെടുക്കുന്നത്. മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുകയാണ്- അദ്ദേഹം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു. ഏറ്റെടുത്ത വർക്കുകൾ അവസാനിപ്പിക്കുമെന്നും അതുകൊണ്ട് ഈ വർഷം പുതിയ ചില പാട്ടുകളുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. സംഗീതത്തോട് വിട പറയുന്നു എന്ന് അർത്ഥമില്ലെന്നും ദേശീയ മാദ്ധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഹിന്ദിയിലും ബംഗാളിയിലുമാണ് അരിജിത് കൂടുതൽ സിനിമാഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലും മലയാളത്തിലും പാടിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ അദ്ദേഹം 2009ലാണ് പിന്നണി ഗാനരംഗത്തെത്തുന്നത്.

സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY