SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.03 PM IST

വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുവേണമെന്ന് സുപ്രീംകോടതി

Increase Font Size Decrease Font Size Print Page
f

ന്യൂഡൽഹി: വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു പോകണമെന്ന് താത്പര്യപ്പെട്ട് സുപ്രീംകോടതി. അഹമ്മദാബാദിലെ നദീതീര വികസനപദ്ധതിയുമായി ബന്ധപ്പെട്ട് മരങ്ങൾ മുറിക്കാൻ തടസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണിത്. 4000ൽപ്പരം മരങ്ങൾ മുറിക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യഹ‌ർജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്. ഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല. വികസനത്തിന്റെ പാതയിലുണ്ടാകുന്ന പാരിസ്ഥിതിക നഷ്‌ടം നികത്താൻ വനവത്കരണത്തിന്റെ മികച്ച വിജയഗാഥകൾ രാജ്യത്തുണ്ട്. രാജസ്ഥാൻ ഉദാഹരണമാണ്. ഇവിടെയും,​മേഖലയിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു വനമാക്കി മാറ്റാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. അതിനും കൂടി വ്യവസ്ഥയിട്ടു കൊണ്ടാണ് അഹമ്മദാബാദിലെ പദ്ധതിയെന്നും കൂട്ടിച്ചേർത്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.