
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജോലികളിൽ ഒ.ബി.സി പ്രാതിനിദ്ധ്യം 4 ശതമാനം വർദ്ധിച്ചു. 2024 ജനുവരി ഒന്ന് വരെ 80 വകുപ്പുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര പഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന്റേതാണ് റിപ്പോർട്ട്.
അതേസമയം, ഗ്രൂപ്പ് എ (ഉയർന്ന) തസ്‌തികളിൽ ഒ.ബി.സി വർദ്ധന നേരിയ തോതിലാണ്. സാമ്പത്തിക സംവരണ വിഭാഗത്തിന്റെ കണക്കുകൾ ലഭ്യമല്ല.
ആകെയുള്ള 3252152 ജീവനക്കാരിൽ സംവരണ പ്രാതിനിധ്യം ഇങ്ങനെ: പട്ടികജാതി: 547822(16.84%), പട്ടികവർഗ്ഗം: 282785(8.70%), ഒ.ബി.സി: 8,55,900(26.32%).
2023ലെ റിപ്പോർട്ടിൽ 1892059 ജീവനക്കാരിൽ പട്ടികജാതി: 318255(16.82%), പട്ടികവർഗ്ഗം: 138663( 7.33%), ഒ.ബി.സി: 415799( 21.98%) എന്നതായിരുന്നു കണക്ക്.
തൂപ്പുകാരുടെ തസ്‌തികയിലാണ് പട്ടിക ജാതി വിഭാഗത്തിൽ നിന്ന് കൂടുതൽ നിയമനം നടക്കുന്നത് (2024ൽ 36.75%, 2023ൽ 35.33%).
2023-2024ലെ
കണക്ക്
ഗ്രൂപ്പ് എ: ആകെ 119178, പട്ടികജാതി: 16920(14.20%), പട്ടികവർഗ്ഗം: 7793(6.54%), ഒ.ബി.സി: 22807(19.14%)
ഗ്രൂപ്പ് ബി: ആകെ: 364307 പട്ടികജാതി: 59006(16.20%), പട്ടികവർഗ്ഗം: 27789(7.63%), ഒ.ബി.സി: 79952(21.95%)
ഗ്രൂപ്പ് സി (തൂപ്പുകാർ ഒഴികെ) ആകെ: 2727930, പട്ടികജാതി: 456925(16.75%), പട്ടികവർഗ്ഗം: 243872(8.94%), ഒ.ബി.സി: 744527(27.29%)
സി (തൂപ്പുകാർ): ആകെ: 40737, പട്ടികജാതി: 14971(36.75%), പട്ടികവർഗ്ഗം: 3331(8.18%), 8614(21.15%)
2022-23ൽ
ഗ്രൂപ്പ് എ: ആകെ: 77887, പട്ടികജാതി: 10290(13.21%), പട്ടികവർഗ്ഗം: 4678(6.01%), ഒ.ബി.സി:14074 (18.07%)
ഗ്രൂപ്പ് ബി: ആകെ:156623, പട്ടികജാതി: 24051(15.36%), പട്ടികവർഗ്ഗം: 11580 (7.39%), ഒ.ബി.സി: 27344(17.46%)
ഗ്രൂപ്പ് സി (തൂപ്പുകാർ ഒഴികെ): ആകെ:1622439, പട്ടികജാതി: 271510(16.73%), പട്ടികവർഗ്ഗം: 119931(7.39%), ഒ.ബി.സി: 368101(22.69%)
സി (തൂപ്പുകാർ): ആകെ: 35110, പട്ടികജാതി: 12404(35.33%), പട്ടികവർഗ്ഗം: 2474(7.05%),6280(17.89%)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |