SignIn
Kerala Kaumudi Online
Thursday, 19 February 2026 4.54 AM IST

ഊർജവും വേഗതയും നൽകുന്ന ബഡ്ജറ്റ്: പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
f

ന്യൂഡൽഹി: ഇന്ത്യ ഇന്നോടിക്കുന്ന 'പരിഷ്‌കരണ എക്‌സ്‌പ്രസിന്" പുതു ഊർജ്ജവും വേഗതയും നൽകുന്ന ബഡ്‌ജറ്റാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പണപെരുപ്പവും ധനക്കമ്മിയും കുറയ്‌ക്കും. യുവശക്തിക്ക് അവസരങ്ങളുടെ ദേശീയപാതയും ആകാശവും തുറന്നിടുകയാണ്. നാരീശക്തി ബഡ്‌ജറ്റിൽ പ്രതിഫലിക്കുന്നു. വടക്കു കിഴക്കൻ മേഖലയിലെ അടക്കം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരകരാ‌റിന് അന്തിമരൂപമായതും മോദി ചൂണ്ടിക്കാട്ടി. തുടർച്ചയായി ഒൻപതാം തവണ ബഡ്‌ജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ പ്രധാനമന്ത്രി പ്രകീർത്തിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY