
മുംബയ്: മുതിർന്ന നേപ്പാളി നടൻ സുനിൽ ഥാപ്പ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ കാഠ്മണ്ഡുവിൽ വച്ചായിരുന്നു അന്ത്യം. 'റാം നാം സത്യോ ഹോ" എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരണത്തിന് തലേദിവസവും അഭിനയത്തിൽ സജീവമായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 300ലേറെ നേപ്പാളി ചിത്രങ്ങളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 2014ൽ ഇറങ്ങിയ ബോക്സിങ് താരം മേരി കോമിന്റെ കഥ പറയുന്ന മേരികോം എന്ന സിനിമയിൽ പരിശീലകൻ എം. നർജിത് സിംഗായി അഭിനയിച്ചു.നേപ്പാളിലെ ദാങ്ങിൽ 1957 മേയ് 17നാണ് ജനനം. 1970കളിൽ മോഡലായാണ് കരിയർ തുടങ്ങിയത്. ബോംബെ ക്ലബ്ബുകൾക്കായി ഫുട്ബോളും കളിച്ചു. ചില ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. സൂപ്പർഹിറ്റ് വെബ് സീരീസായ ഫാമിലി മാന്റെ മൂന്നാം സീസണിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പിതാവിനെ നഷ്ടപ്പെട്ട സമയത്ത് തന്നെ ചേർത്തുപിടിച്ചയാളാണ് സുനിൽ ഥാപ്പ.
എല്ലായ്പ്പോഴും തന്റെ പരിശീലകനായിരിക്കും അദ്ദേഹം.
- പ്രിയങ്ക ചോപ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |