SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.31 PM IST

ജന. നരാവനെയുടെ പുസ്‌തകം: പ്രസാധകർക്ക് നോട്ടീസ്

Increase Font Size Decrease Font Size Print Page
fg

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ നരവാനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി" എന്ന ഓർമ്മക്കുറിപ്പിന്റെ ഭാഗങ്ങൾ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയ്ക്ക് ഡൽഹി പൊലീസ് പ്രത്യേക സെൽ നോട്ടീസ് അയച്ചു. പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രസാധകർ കഴിഞ്ഞ ദിവസം വിശദീകരിച്ചതിന് പിന്നാലെയാണിത്. പുസ്‌തകത്തിന്റെ പകർപ്പുകൾ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പ്രസാധകരോട് നിരവധി ചോദ്യങ്ങൾ നോട്ടീസിൽ ഉന്നയിച്ചതായി പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളതിനാൽ പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരണം തടഞ്ഞ ഓർമ്മക്കുറിപ്പിലെ വിവരങ്ങൾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിലുന്നയിക്കാൻ ശ്രമിച്ചതോടെയാണ് വിവാദമായത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY