SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.35 PM IST

തമിഴ്നാട്ടിൽ ട്രെന്റ് കറുപ്പും ചുവപ്പും: എം.കെ.സ്റ്റാലിൻ

Increase Font Size Decrease Font Size Print Page
ddd

തിരുപ്പത്തൂർ: തമിഴ്‌നാട്ടിലെ ഓരോ കുടുംബത്തിനും സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മണ്ഡലവാടിയിൽ നടന്ന ഡി.എം.കെയുടെ നോർത്ത് സോൺ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ എന്തൊക്കെ രാഷ്ട്രീയ പ്രവണതകളുണ്ടെങ്കിലും, തമിഴ്‌നാട്ടിൽ 'കറുപ്പും ചുവപ്പും' (ഡി.എം.കെയുടെ കൊടി) എന്ന പ്രവണതയാണ് നിലനിൽക്കുന്നത്. ഉദയസൂര്യന്റെ (പാർട്ടി ചിഹ്നം) ഭരണം തുടുരും.അദ്ദേഹം പറഞ്ഞു.

'കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം' പദ്ധതിയെ തടയാൻ ബി.ജെ.പി ശ്രമിച്ചുവെന്നും അതുകൊണ്ടാണ് സസ്പെൻസായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് മുൻകൂർ പണം എത്തിച്ചതെന്നും എം.കെ.സ്റ്റാലിൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിൽ പദ്ധതിയെ തകർക്കാൻ ശ്രമിച്ചത് ഡൽഹിയിലെ ചില നിക്ഷിപ്ത താൽപ്പര്യക്കാരും തമിഴ്‌നാട്ടിലെ അവരുടെ സാമന്തന്മാരുമാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.

ജോലാർപേട്ടയിൽ നിന്ന് തിരുപ്പത്തൂരിലേക്കുള്ള യാത്രാമദ്ധ്യേ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സ്ത്രീകളുമായി നേരിട്ട് സംസാരിച്ചു. 'കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം' വഴി പണം ലഭിച്ചോ എന്നായിരുന്നു പ്രധാനമായും അദ്ദേഹം അന്വേഷിച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY